അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ മധുവിധുവിന്റെ ടീസർ പുറത്ത്.
2026 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്.